Skip to main content

ആമുഖം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ 590 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന സമൃദ്ധമായ തീരവും, 44 നദികളാലും, എണ്ണമറ്റ ജലസംഭരണികളാലും ജൈവ സമൃദ്ധവും ഹരിതാഭവുമായ ഭൂപ്രദേശവും മലയാളികളുടെ ജീവിത പുരോഗതിയുടെ വിളനിലങ്ങളാണ് വിവിധ ഇനം മത്സ്യങ്ങള്‍, ഇതര ജന്തുവിഭാഗങ്ങള്‍, ജല സസ്യങ്ങള്‍, ആല്‍ഗകള്‍ മറ്റ് ജലജീവികള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.  കേരള തീരത്തേയും ഇതര ജല സ്‌ത്രേസ്സുകളിലെയും ആവാസവ്യവസ്ഥ  കേരളത്തിന്റെ ജൈവവൈവിധ്യവും മത്സ്യ സമ്പത്തും 10 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ്പിനാധാ രമാണ്.  കൂടാതെ മത്സ്യകൃഷി, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, വാണിജ്യാധിഷ്ഠിത മത്സ്യബന്ധനം എന്നിവയിലും മത്സ്യത്തൊഴിലാളി പുരോഗതി കൈവരിച്ച് കഴിഞ്ഞു.  ജനസംഖ്യ വര്‍ദ്ധനവ്, സാംസ്‌ക്കാരിക വൈവിധ്യം, വളരുന്ന  സമ്പദ്‌വ്യവസ്ഥ തുടങ്ങിയവ സംസ്ഥാനത്ത്  അധിക വിഭവ ചൂഷണത്തിന് ഇടയാക്കുകയും  അതിന്റെ ഫലമായി കടല്‍ വിഭവങ്ങളുടെ പരിപാലനം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്തു.

 2017-18 കാലഘട്ടത്തില്‍ കേരളത്തിലെ മത്സ്യ മേഖല മൊത്തം ജിഡിപിക്ക് 1.58 ശതമാനവും സമുദ്രോത്പന്ന കയറ്റുമതിയിലൂടെ  അതുവരെയുണ്ടായിരുന്ന കണക്കുകള്‍ പിന്നിലാക്കി  5919.02 കോടി രൂപയുടെ റെക്കോര്‍ഡ് നേട്ടവുമാണ് രേഖപ്പെടുത്തിയത് നിലവില്‍ സംസ്ഥാനത്ത് 222 കടലോര മത്സ്യഗ്രാമങ്ങളും ഉള്‍നാടന്‍ മേഖലയില്‍ 113 മത്സ്യഗ്രാമങ്ങളുണ്ട്.  ഇവിടങ്ങളില്‍ ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാര്‍ഗ്ഗം  മത്സ്യബന്ധനവും അനുബന്ധതൊഴിലുകളുമാണ്.  കേരളത്തിലെ പ്രകൃതിദത്തമായ ഉള്‍നാടന്‍ ജലശ്രോതസ്സുകള്‍ ജലകൃഷി വ്യാപകമാക്കുന്നതിന് വളരെയേറെ സഹായകരമാണ്.

മത്സ്യമേഖലയുടെ ഉന്നമനത്തിനായി വകുപ്പിനോടൊപ്പം താഴെപ്പറയുന്ന ഏജന്‍സികളും പ്രവര്‍ത്തിക്കുന്നു.

  • കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ്  (മത്സ്യഫെഡ്)
  • കേരള ജലകൃഷി വികസന ഏജന്‍സി (അഡാക്ക്)
  • കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് (KFWEB)
  • സംസ്ഥാന ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സില്‍ (SFMC)
  • ഫിഷ് ഫാര്‍മേഴ്‌സ് ഡെവലപ്‌മെന്റ് ഏജന്‍സി (എഫ്.എഫ്.ഡി.എ)
  • നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്‌ട്രേഷന്‍ (നിഫാം)
  • സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് റ്റു ഫിഷര്‍ വുമന്‍ (സാഫ്)
  • കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കാവില്‍)
  • കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ (KSCADC)

ദൗത്യം

  • മത്സ്യ സമ്പത്ത് സംരക്ഷണവും പരിപാലനവും
  • മത്സ്യകൃഷി വികസനം മത്സ്യകൃഷി സാധ്യതയുള്ള പുതിയ ഇടങ്ങള്‍ കണ്ടെത്തല്‍, മത്സ്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കല്‍ മത്സ്യ ഉല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ് എന്നിവ.
  • സുരക്ഷിത കടല്‍ മത്സ്യബന്ധനം ഉറപ്പാക്കല്‍.
  • ഉപജീവന സാഹചര്യം വര്‍ദ്ധിപ്പിക്കല്‍ ·    മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ശക്തിപ്പെടുത്തല്‍
  • വ്യാവസായിക വിപണന സാധ്യതകള്‍ മുന്‍നിര്‍ത്തി ആധുനിക രീതിയിലുള്ള വിളവെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കല്‍  മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണം.
  • മത്സ്യത്തൊഴിലാളികളുടെയും മത്സ്യ കര്‍ഷകരുടെയും സമഗ്ര വികസനം ഉറപ്പു വരുത്തല്‍.     

ലക്ഷ്യം

സമുദ്ര ഉള്‍നാടന്‍ മേഖലകളുടെ സുസ്ഥിരമായ വികസനവും ഉപയോഗവും വഴി സാമ്പത്തിക വളര്‍ച്ചയും ഭക്ഷ്യസുരക്ഷയും പോഷക സുരക്ഷയും, മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക-സാമൂഹിക ഉന്നമനവും.    

 

 

Social Media